ഉഗ്രശബ്ദം മുഴക്കിയുള്ള സ്‌കൂട്ടറില്‍ പറന്ന 16 കാരന്‍ പിടിയില്‍; പിതാവിനെതിരെ കേസ്

bike copyകാസര്‍കോട്: ഉഗ്രശബ്ദം മുഴക്കിയുള്ള സ്‌കൂട്ടറില്‍ പറന്ന 16 കാരന്‍ പോലീസ് പിടിയിലായി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ കാസര്‍കോട് ഫയര്‍ഫോസ് ഓഫീസിന് മുന്നില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് വന്‍ശബ്ദം മുഴക്കി കൊണ്ടു വന്ന സ്‌കൂട്ടര്‍ പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത ആളാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്ന് വ്യക്തമായതോടെ പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുചക്രവാഹനത്തിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ അണങ്കൂര്‍ പച്ചക്കാട്ടെ സക്കീര്‍ അഹമദിനെതിരെ (49) കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

KCN

more recommended stories