അനധികൃത മണല്‍കടത്ത് തടയാന്‍ സ്‌ക്വാഡുകള്‍

squadകാസര്‍കോട്: തീരപ്രദേശങ്ങളില്‍ നിന്നുളള അനധികൃത മണല്‍കടത്ത് തടയാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാതല കടലോര ജാഗ്രതാ സമിതി അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറിലാണ് യോഗം ചേര്‍ന്നത്. കുട്ടികളെ ഉപയോഗിച്ചുളള അനധികൃത മണലെടുപ്പ് തടയാന്‍ പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡുകള്‍ രൂപീകരിക്കുക. പ്രകൃതി ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ കണ്ടല്‍ക്കാട്, കാറ്റാടി മരങ്ങള്‍ തുടങ്ങിയവ വെച്ചു പിടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ പി കരുണാകരന്‍ എം പി, പി ബി അബ്ദുള്‍ റസാക്ക് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, എ ഡി എം കെ അംബുജാക്ഷന്‍, ഡി വൈ എസ് പി മാരായ കെ ഹരിശ്ചന്ദ്ര നായിക്, കെ ദാമോദരന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ, സി ഐ മാരായ സി കെ സുനില്‍ കുമാര്‍, യു പ്രേമന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബലരാമന്‍, വിവിധ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

KCN

more recommended stories