മഞ്ചേശ്വരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; കാറിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതരം

thuminad navazമഞ്ചേശ്വരം:മഞ്ചേശ്വരം തുമ്മിനാട്ട് കാറിലെത്തിയ സംഘം യുവാവിനെ ആക്രമിച്ചു. തുമ്മിനാട്ടെ മുഹമ്മദ് നവാസി (27) നാണ് വെട്ടേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. നവാസും മൂന്ന് സുഹൃത്തുക്കളും തുമ്മിനാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സംസാരിച്ചുകൊണ്ടിരിക്കേയാണ് മിന്നലാക്രമണമുണ്ടായത്. മുഖത്തും മറ്റും വെട്ടേറ്റ നിലയില്‍ നവാസിനെ തൊക്കോട്ട് നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി. ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന നവാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

KCN

more recommended stories