ബദിയടുക്കയില്‍ ചക്ക മേള ശ്രദ്ധേയമായി

work al fazal ad (1) copyബദിയടുക്ക : ബദിയടുക്ക ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രിയുടേയും ആഭിമുഖ്യത്തില്‍ ബദിയടുക്ക ഗുരുസദന ഹാളില്‍ സംഘടിപ്പിച്ച ചക്ക മേള വിവിധ ചക്ക വിഭവങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ചക്ക കൊണ്ടുള്ള പലഹാരങ്ങള്‍, വിവിധ തരം കറികള്‍, തുടങ്ങിയവയ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചക്ക അച്ചാര്‍, ഉണ്ണിയപ്പം, പപ്പടം, ചക്ക പായസം, ചക്ക ഹല്‍വ്വ, ചക്ക ചമ്മന്തി, തുടങ്ങിയവയും ചക്ക കൊണ്ടുള്ള ബിരിയാണിയും മേളയില്‍ ശ്രദ്ധയാകര്‍ഷിച്ചു. മേള ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ .എന്‍. കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൈബുന്നിസ്സ മൊയ്തീന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍മാരായ അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, ചെയര്‍പേര്‍സണ്‍ ശബാന മെമ്പര്‍മാരായ ശങ്കര, ജയന്തി, പ്രസന്ന, ലക്ഷ്മി നാരായണ പൈ, വിശ്വനാഥ പ്രഭു, പുഷ്പ കുമാരി, ബാലകൃഷ്ണ ഷെട്ടി, ശാന്ത, മുനീര്‍, രാജേശ്വരി, മുഹമ്മദ് ബി. എ, പ്രേമ കുമാരി, അനിത ക്രാസ്ത, പഞ്ചായത്ത് സെക്രട്ടറി ബി. സൂഫി, കൃഷി അസിസ്റ്റന്റ് കനകലത തുടങ്ങിയവര്‍ സംബന്ധിച്ചു. മെമ്പര്‍ ജയശ്രി സ്വാഗതവും പ്രേമ നന്ദിയും പറഞ്ഞു

 

KCN

more recommended stories