നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി; കാരണമായത് മോദി

modiപ്രധാനമന്ത്രി നരേന്ദ്രമോദി കാരണം നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. വ്യവസായിയായ യുവാവും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയും വിവാഹ നിശ്ചയത്തിന് ശേഷമാണ് തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്. വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വരന്‍ കടുത്ത മോദി ആരാധകനാണെന്ന് പെണ്‍വീട്ടുകാര്‍ക്ക് മനസിലായത്.

ഇടക്ക് സംസാരിക്കുമ്പോഴെല്ലാം ഇരുവരുടേയും ചര്‍ച്ചാവിഷയം മോദിയായി മാറി. ഇതിന്റെ പേരില്‍ വാഗ്വാദവും ആരംഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന യുവതിയുടെ പ്രസ്താവന യുവാവിനെ ചൊടിപ്പിച്ചു. ഇതോടെ യുവതിയെ വിവാഹം കഴിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് യുവാവ് വ്യക്തമാക്കുകയായിരുന്നു. യുവതിക്കും ഈ വിവാഹത്തില്‍ താത്പര്യം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇരുവരുടേയും വീട്ടുകാര്‍ വിവാഹതീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

KCN

more recommended stories