കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം ശുചീകരിക്കന്‍ ‘ഫ്രണ്ട്‌സ് ഓഫ് പോലീസ്’

kasaragod genaral hospitalകാസര്‍കോട്: കാസര്‍കോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി പരിസരം പോലീസും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ച ശുചീകരിക്കും. ഫ്രണ്ട്‌സ് ഓഫ് പോലീസിന്റെ നേതൃത്വത്തിലാണ് പരിപാടി. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി ക്ലബ്ബുകളെയും സാംസ്‌കാരിക സംഘടനകള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും സംഘടിപ്പിച്ചാണ് ‘ഫ്രണ്ട്‌സ് ഓഫ് പോലീസ്’ കമ്മിറ്റി ഉണ്ടാക്കിയിട്ടുള്ളത്. ഈ കമ്മിറ്റി നിലവില്‍ വന്ന ശേഷം കുറ്റകൃത്യങ്ങളും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടൊപ്പമാണ് ജനോപകാരപ്രദമായ വിഷയങ്ങളിലും കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

KCN

more recommended stories