എടനീര്‍ സ്വാമിജീസ് സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ‘രജത ജൂബിലി’ ആഘോഷം തുടങ്ങി

edaneer swmijees schoolകാസര്‍കോട്: എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ‘ഹയര്‍ സെക്കണ്ടറി വിഭാഗം ‘ ഒരു വര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.രജത ജൂബിലി , ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ എടനീര്‍ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു .ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വേക്കേറ്റ് കെ ശ്രീകാന്ത്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മഠം മാനേജര്‍ ഐ വി ഭട്ട് സ്വാഗതവും, പ്രിന്‍സിപ്പല്‍ എ എന്‍ നാരായണന്‍ നന്ദിയും പറഞ്ഞു. ആഘോഷത്തി െ ന്റ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പ്ലസ് ടൂ വിദ്യാര്‍തഥികളുടെയും വിവിധ കലാപരിപാടികളും നടന്നു. കലാപരിപാടികള്‍ക്ക് അനുപമ രാഘവേന്ദ്ര ഉടുപ്പുമൂല നേതൃത്വം നല്‍കി .

ഒരു വര്‍ഷം നീളുന്ന രജതജൂബിലീ ആഘോഷത്തി െ ന്റ ഭാഗമായി കലാസാംസ്‌കാരിക പരിപാടികള്‍ ,സെമിനാറുകള്‍ , എക്‌സിബിഷന്‍ , കവിയരങ്ങ് , ലഹരിമുകത ക്യാമ്പുകള്‍ , രക്തദാനം, മെഡിക്കല്‍ ക്യാമ്പ് ,കര്‍ഷക കൂട്ടായ്മ, കാര്‍ഷിക പ്രദര്‍ശനം , കുടുംബ സംഗമം , ഒരുവട്ടം കൂടി പൂര്‍വ്വ വിദ്യാര്‍തഥി സംഗമം ,തുടങ്ങിയവ വിവിധ മാസങ്ങളിലായി നടക്കും . വിവിധ പരിപാടികള്‍ക്ക് നാഷണല്‍ സര്‍വ്വീസ് സ്‌കീം ,കരിയര്‍ ഗൈഡന്‍സ് യൂണിറ്റ് , കള്‍ച്ചറല്‍ ഫോറം , ജനകീയ ക്‌ളബ്ബുകള്‍ ,കുടുംബശ്രീ , തുടങ്ങിയവര്‍ നേതൃത്വം നല്‍കും. .
ആഘോഷങ്ങള്‍ക്ക് ജയറാം മഞ്ചത്തായ ചെയര്‍മാനായും അബൂബക്കര്‍ ഹാജി ട്രഷററായും വിപുലമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത് .രജത ജൂബിലി യുടെ സ്മരണയ്ക്കായി നാല്‍പ്പത് ലക്ഷം രൂപയോളം ചെലവില്‍ രജത ജൂബിലി ഹാളും കവാടവും നിര്‍മ്മിക്കും . സമാപനം അടുത്ത അദ്ധ്യായന വര്‍ഷം 2017 ജൂലൈ സെപ്റ്റംബര്‍ മാസങ്ങളില്‍ വിപുലമായ പരിപാടികളോടെ നടക്കും .
ഉദ്ഘാടന ചടങ്ങില്‍ ഗംഗാധരന്‍ മണിയാണി പൈക്ക ,അബൂബക്കര്‍ ഹാജി എതിര്‍ത്തതോട് ,അച്ചുതന്‍ പൈക്ക ,ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു ,ഇ ശാന്തകുമാരി ,രാജേന്ദ്ര കല്ലൂരായ ,സൂര്യനാരായണ ഭട്ട് ,ഷാഫി ചൂരിപ്പള്ളം , ഒ പി ഹനീഫ ,തുടങ്ങിയവര്‍ പങ്കെടുത്തു

 

KCN

more recommended stories