ഇന്ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

cops perunna copyന്യൂഡല്‍ഹി: ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്കു അഖിലേന്ത്യാതലത്തില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. സമരത്തിനെതിരേ സ്റ്റേറ്റ് ബാങ്ക് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.

ഇതേതുടര്‍ന്നു തൊഴിലാളി സംഘടനകള്‍ സമരം പിന്‍വലിക്കുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

 

KCN

more recommended stories