കാലവര്‍ഷം; ജില്ലയില്‍ ഇതുവരെ 39.98 ലക്ഷം രൂപയുടെ നാശനഷ്ടം

kasragodകാസര്‍കോട് : ജൂണ്‍ ഒന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ജില്ലയില്‍ 3998860 രൂപയുടെ നാശനഷ്ടം ഉണ്ടായി. 1469.5 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 30.5 മി.മീ മഴയാണ് ലഭിച്ചത്. തിങ്കളാഴ്ചയുണ്ടായ കനത്ത മഴയില്‍ 90 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം ഉണ്ടായി. 18 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും നശിച്ചു. കാലവര്‍ഷത്തില്‍ 201 വീടുകളാണ് ജില്ലയില്‍ ആകെ തകര്‍ന്നത്. ഇതില്‍ 12 വീടുകള്‍ പൂര്‍ണ്ണമായും 191 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 317.25 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായി.

 

KCN

more recommended stories