ബി.എം.എസ് നേതാവിന്റെ കൊല: ബി.എം.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

srikrishna copyകാസര്‍കോട്: പയ്യന്നൂരില്‍ ബി.എം.എസ് നേതാവ് സി.കെ രാമചന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.എം.എസ് പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണില്‍ പ്രകടനം നടത്തി. ചൊവ്വാഴ്ച രാത്രി 2 മണിയോടെയാണ് രാമചന്ദ്രന് വെട്ടേറ്റത്. വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബന്ധുക്കളുടെ കണ്‍മുന്നിലിട്ട് രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

 

KCN

more recommended stories