കോപ്പയില്‍ വീണിട്ടും ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന തന്നെ ഒന്നാമത

argentina+കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിയിലും അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സെമിയില്‍ എത്തിയില്ലെങ്കിലും ബെല്‍ജിയവും സ്ഥാനം നിലനിര്‍ത്തി. വെയ്ല്‍സ് ഇംഗ്ലണ്ടിനെ പിന്തള്ളിയപ്പോള്‍ അയര്‍ലണ്ട് മുന്നേറ്റമുണ്ടാക്കി. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യയും റാങ്കിങ്ങില്‍ വന്‍കുതിപ്പ് നടത്തി.

യൂറോകപ്പിന്റെ സെമി പ്രവേശനമാണ് വെയ്ല്‍സിന്റെ മുന്നേറ്റത്തിന് വഴിവെച്ചത്. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വെയ്ല്‍സ് ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. പതിമൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് വെയ്ല്‍സ് ചരിത്രപരമായ കുതിപ്പ് നടത്തിയിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനോട് തോറ്റ ഇംഗ്ലണ്ട് രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് പതിമൂന്നാം സ്ഥാനത്തായി.

യൂറോകപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ എട്ടാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്തെത്തി. റണ്ണറപ്പുകളായ ഫ്രാന്‍സ് ഏഴാം സ്ഥാനത്തെത്തി. നേരത്തെ പതിനേഴാം സ്ഥാനത്തായിരുന്നു ഫ്രഞ്ച്പട. രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട സ്‌പെയിനും ബ്രസീലും യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളിലെത്തി.

82 പോയിന്റുകളോടെയാണ് അര്‍ജന്റീന ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനക്കാര്‍ ബെല്‍ജിയം, കൊളംബിയ, ജര്‍മനി, ചിലി എന്നിവരാണ്. ഇറ്റലിയാണ് പത്താം സ്ഥാനത്ത്.

KCN

more recommended stories