മര്‍ച്ചന്റ്‌സ് നേതാക്കള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉറപ്പ്-എം ജി റോഡ് റീടാറിംഗ് ചെയ്യും, നെല്ലിക്കുന്നിലെ ഹംമ്പ് നീക്കം ചെയ്യും;

merchantsകാസര്‍കോട്: റീ ടാറിംഗ് നടന്ന് മൂന്ന് മാസത്തിനുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ എം ജി റോഡില്‍ റീ ടാറിംഗ് ചെയ്യുമെന്ന് പി ഡബ്ല്യൂ ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചതായി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തെ മര്‍ച്ചന്റ്‌സ് അസോസിയേഷനും മറ്റു സംഘടനകളും പരാതിയുമായെത്തിയിരുന്നു.

റോഡ് ഒലിച്ച് പോയത് സംബന്ധിച്ചും വ്യാപാരികളും പൊതുജനങ്ങളും ഇത് മൂലം അനുഭവിക്കുന്ന ദുരിതം സംബന്ധിച്ചുമാണ് പരാതി നല്‍കിയത്. റോഡ് ടാറിംഗ് നടത്തിയ കരാറുകാരന്റെ ബില്ല് അനുവദിച്ചിട്ടില്ലെന്നും, റോഡ് മുഴുവനും വീണ്ടും ടാറിംഗ് നടത്തി പൂര്‍വ സ്ഥിതിയിലാക്കാമെന്നും കരാറുകാരനില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങിയിട്ടുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികളെ പി ഡബ്ല്യു ഡി അധികൃതര്‍ അറിയിച്ചു.

മഴ അല്‍പ്പം മാറിയാല്‍ ഒട്ടും താമസിയാതെ റോഡ് പണി ആരംഭിക്കുമെന്നാണ് ഉറപ്പു നല്‍കിയത്. ഇപ്പോള്‍ റോഡില്‍ അടിഞ്ഞു കൂടിയിട്ടുള്ള കല്ലുകളും പൊടിപടലങ്ങളും നീക്കാന്‍ സാധിക്കുമെങ്കില്‍ അതും പരിഗണിക്കും. ജനദ്രോഹപരമായി മാറിയ ബീച്ച് റോഡിലെ ഹംമ്പുകള്‍ താമസം കൂടാതെ മാറ്റണമെന്ന അസോസിയേഷന്റെ ആവശ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയ കാര്യം അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ചപ്പോള്‍ താമസം കൂടാതെ അവ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും പി ഡബ്‌ള്യൂ ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

KCN

more recommended stories