മൂവായിരത്തോളം പാക്കറ്റ് പാന്‍മസാലകളുമായി യു.പി സ്വദേശികള്‍ അടുക്കത്ത് ബയലില്‍ പിടിയില്‍

rajadhani copyകാസര്‍കോട് : കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 3261 പാക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങളുമായി രണ്ട് യു പി സ്വദേശികള്‍ അറസ്റ്റില്‍. വിനോദ് കുമാര്‍ (27), മുന്ന (28) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കാര്‍ത്തികേയനും സംഘവും പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അടുക്കത്ത് ബയലില്‍ വെച്ചാണ് പിടിയിലായത്. പട്രോളിംഗ് നടത്തുന്നതിനിടെ കൊല്ലൂര്‍ മൂകാംബികയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി ബസ് പരിശോധിച്ചപ്പോഴാണ് പാന്‍മസാല കണ്ടെത്തിയത്. പിടികൂടിയ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു. മംഗലാപുരത്തു നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു പാന്‍മസാലകള്‍. ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണ് കൊണ്ടുപോയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സി കെ അഷ്‌റഫ്, ഇ എന്‍ മധു, പി മനോജ്, ഡ്രൈവര്‍ രാജീവന്‍ എന്നിവരും പിടിരകൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

35 കുപ്പി വിദേശമദ്യവുമായി യു പി സ്വദേശി അനില്‍കുമാറിനെയും സംഘം പിടികൂടി. കര്‍ണ്ണാടകന്‍ നിര്‍മ്മിത വിദേശമദ്യമാണ് പിടികൂടിയത്. പ്രതിയെ കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിനു കൈമാറി.

 

KCN

more recommended stories