ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനം നവംബര്‍ ഒമ്പത് മുതല്‍; പരമ്പരയില്‍ ഡേ-നൈറ്റ് ടെസ്റ്റ് ഇല്ല

india vs englandദില്ലി: നാലുമാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിന് നവംബര്‍ ഒമ്പതിന് തുടക്കമാകും. മത്സര ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ടെസ്റ്റുകളും മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 യും അടങ്ങുന്നതാണ് പരമ്പര. പരമ്പരയില്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ ഇല്ല.

നവംബര്‍ ഒമ്പത് മുതല്‍ 13 വരെ രാജ്‌കോട്ടിലാണ് ആദ്യ ടെസ്റ്റ്. വിശാഖപട്ടണത്ത് 17 മുതല്‍ 21 വരെയാണ് രണ്ടാം ടെസ്റ്റ്. രാജ്‌കോട്ടും വിശാഖപട്ടണവും ആദ്യമായാണ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. മൂന്നാം ടെസ്റ്റ് 26 മുതല്‍ 30 വരെ മൊഹാലിയിലും നാലാം ടെസ്റ്റ് ഡിസംബര്‍ എട്ട് മുതല്‍ 12 വരെ മുംബൈയിലും അവസാന ടെസ്റ്റ് ഡിസംബര്‍ 16 മുതല്‍ 20 വരെ ചെന്നൈയിലും നടക്കും. എല്ലാ മത്സരങ്ങളും രാവിലെ 9.30 നാണ് ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോകും.

ജനുവരി 15 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. പൂനെ (ജനുവരി 15), കട്ടക്ക് (ജനുവരി 19), കൊല്‍ക്കത്ത (ജനുവരി 22) എന്നിവിടങ്ങളാണ് ഏകദിന വേദികള്‍. കാണ്‍പൂര്‍ (ജനുവരി 26), നാഗ്പൂര്‍ (ജനുവരി 29), ബംഗളുരു (ഫെബ്രുവരി 1) എന്നിവിടങ്ങളില്‍ ട്വന്റി20യും അരങ്ങേറും. ഏകദിന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നും ട്വന്റി20 മത്സരങ്ങള്‍ രാത്രി ഏഴ് മണിക്കുമാണ് ആരംഭിക്കുന്നത്.

ഇന്ത്യയുടെ പുതിയ പരിശീലകന്‍ അനില്‍ കുംബ്ലെയും ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഒത്തുള്ള ഒരു വീഡിയോയും ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.

KCN

more recommended stories