ഡ്യൂട്ടിക്കിടെ മദ്യപിച്ച കാഞ്ഞങ്ങാട്ടെ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

homstyle copyകാഞ്ഞങ്ങാട്: മദ്യപിച്ച് ജോലിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് കണ്‍ട്രോള്‍ റൂമിലെ എസ്‌ഐ കൃഷ്ണന്‍, കാസര്‍കോട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയേഷ്, രതീഷ് എന്നിവരെയാണ് ജില്ലാപൊലീസ് ചീഫ് സസ്‌പെന്‍ഡ് ചെയ്തത്. ഇക്ബാല്‍ റോഡ് ജങ്ഷനില്‍ മദ്യലഹരിയില്‍ പൊലീസ് ജീപ്പില്‍ ജോലിക്കെത്തിയ പൊലീസ് സംഘം കടയടപ്പിക്കാന്‍ ശ്രമിക്കുകയും തടിച്ചുകൂടിയ നാട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. നാട്ടുകാര്‍ വിവരം ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമനെ അറിയിച്ചു. പൊലീസ് സംഘത്തെ സ്റ്റേഷനിലേക്ക് തിരിച്ച് വിളിക്കുകയും മൂന്ന് പേരും മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കിട്ടിയ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

 

KCN

more recommended stories