മംഗലാപുരത്ത് 75 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; രണ്ട് സ്പൈസ് ജെറ്റ് ജീവനക്കാർ അറസ്റ്റിൽ

gold mangloreമംഗലാപുരം∙ വിമാനത്താവളത്തിലിറങ്ങിയ സ്പൈസ് ജറ്റ് വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 75.26 ലക്ഷം രൂപ വിലവരുന്ന 2.5 കിലോ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടി. സ്പൈസ്ജെറ്റ് വിമാനകമ്പനിയുടെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ദുബായിൽനിന്നു മുംബൈയിലിറങ്ങിയ ശേഷം, ആഭ്യന്തര സർവീസ് ആയി മംഗലാപുരത്തെത്തിയ വിമാനത്തിൽ നിന്നാണു സ്വർണം പിടികൂടിയത്. സ്വർണവുമായി ദുബായിൽനിന്നു കയറുന്ന കാരിയർ, സ്വർണം സീറ്റിനടിയിൽ ഒളിപ്പിച്ച ശേഷം മുംബൈയിലിറങ്ങും. മംഗലാപുരത്തെത്തുന്ന വിമാനത്തിൽനിന്നു സ്വർണമെടുത്ത്, സ്പൈസ് ജറ്റിലെ ചില ജീവനക്കാർ കള്ളക്കടത്തുകാർക്കു കൈമാറുകകയാണു ചെയ്യുന്നത്. മുൻപ് ആറു തവണ ഇത്തരത്തിൽ സ്വർണം കടത്തിയതായി ജീവനക്കാർ സമ്മതിച്ചുവെന്നു ഡിആർഐ അറിയിച്ചു.

KCN

more recommended stories