അതിവേഗ റെയില്‍പാത മംഗലാപുരം വരെ നീട്ടണം- റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

e chandrashekarകാസര്‍കോട്: നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാത കണ്ണൂരില്‍ അവസാനിപ്പിക്കാതെ മംഗലാപുരം വരെ നീട്ടണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കണ്ട് നിവേദനം നല്‍കി. മംഗലാപുരം തുറമുഖവും അന്താരാഷ്ട്ര വിമാനതാവളവും കൂടാതെ ആയിരക്കണക്കിന് മലയാളികള്‍ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം മംഗലാപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്വപ്ന പദ്ധതി മംഗലാപുരം വരെ നീട്ടുകയാണെങ്കിലും ഇതിന്റെ പ്രയോജനം ഇരട്ടിയായിരിക്കുമെന്നും മന്ത്രി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് കണ്ണൂരില്‍ അവസാനിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയതോടെ കാസര്‍കോട് നിവാസികള്‍ ആകെ പ്രതിഷേധത്തിലാണെന്നും പദ്ധതി മംഗലാപുരം വരെ നീട്ടിയാല്‍ മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്കാകെ പ്രയോജനപ്പെടുന്ന തരത്തിലേക്ക് പദ്ധതി മാറു എന്നും റവന്യൂ വകുപ്പ് മന്ത്രി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Share this:

KCN

more recommended stories