മലയാളികളുള്‍പ്പെടെ 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിനായി തെരച്ചില്‍ ഊര്‍ജിതം

cops perunna copyചെന്നൈ: 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്‌ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായി. താംബരം വ്യോമസേനാ കേന്ദ്രത്തില്‍നിന്ന് രാവിലെ 8.30ന് പറന്നുയര്‍ന്ന എ.എന്‍32 വിമാനവുമായുള്ള ബന്ധം 16 മിനിറ്റിനുശേഷം നഷ്ടമാവുകയായിരുന്നു. കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കാണാതായവരിലുണ്ട്. കക്കോടി ചെറിയാറമ്പത്ത് പരേതനായ പി. വാസു നായരുടെ മകന്‍ ഐ.പി. വിമല്‍, കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര് രാജന്റെ മകന്‍ സജീവ്കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. നാവിക ഉദ്യോഗസ്ഥനായ സജീവ്കുമാര്‍ ചികില്‍സക്ക് നാട്ടിലത്തെി ഈയിടെയാണ് മടങ്ങിയത്.

വിമാനത്തിനായി വ്യോമസേനയും നാവികസേനയും തീരരക്ഷാ സേനയും ഊര്‍ജിത തിരച്ചിലാരംഭിച്ചു. ഇന്ത്യക്ക് സൈനികത്താവളമുള്ള മലാക്ക കടലിടുക്കിന് സമീപത്തെ തന്ത്രപ്രധാന ദ്വീപുകളിലേക്ക് സേനാംഗങ്ങളെ കൊണ്ടുപോവുകയായിരുന്നു വിമാനം. നാല് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ സേനാംഗങ്ങളുമായി പുറപ്പെട്ട വിമാനം11.30ന് പോര്‍ട്ട്ബ്‌ളയറില്‍ എത്തേണ്ടതായിരുന്നു. രണ്ട് പൈലറ്റുമാരുള്‍പ്പെടെ ആറു ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, കരസേനയില്‍നിന്നുള്ള രണ്ടുപേര്‍, തീരരക്ഷാ സേനയില്‍നിന്നുള്ള ഒരാള്‍, ഒമ്പത് നാവികസേന അംഗങ്ങള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. പതിവായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്‌ളയറിലേക്ക് സര്‍വിസ് നടത്തുന്ന കൊറിയര്‍ വിമാനമാണ് ഇത്.

 

 

KCN

more recommended stories