അതിവേഗ റെയില്‍വേ: കാസര്‍കോടിനെ ഒഴിവാക്കിയത് ശരിയായില്ല; രമേശ് ചെന്നിത്തല

Orange (1) copyഅതിവേഗ റെയില്‍വേ: കാസര്‍കോടിനെ ഒഴിവാക്കിയത് ശരിയല്ല; രമേശ് ചെന്നിത്തല
കാസര്‍കോട്: തിരുവനന്തപുരത്ത് നിന്നും കണ്ണുരിലേക്ക് അതിവേഗ റെയില്‍പാതയില്‍ പിന്നോക്ക ജില്ലയായ കാസര്‍കോടിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുലിക്കുന്നിലെ ഗവ.ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.നിര്‍ദ്ദിഷ്ട പാത മംഗലാപുരംവരെ നീട്ടിയാല്‍ ജില്ലയിലെ വികസനത്തിന് മുതല്‍കൂട്ടാകും. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും. യു.ഡി.എഫ്.സര്‍ക്കാര്‍ പിന്നോക്ക ജില്ലയായ കാസര്‍കോടിനെ വികസന പാതയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

 

KCN

more recommended stories