ജില്ലയോടുള്ള അവഗണന: ഓണ്‍ലൈന്‍ പെറ്റിഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

kasaragod online pettision campaignകാസര്‍കോട്: കേരള സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പാതയില്‍ കാസര്‍കോട് ഇടം പിടിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെ പ്രതിഷേധങ്ങള്‍ അധികാരികളിലേക്ക് എത്തിക്കുന്നതിനായി ഓണ്‍ലൈന്‍ പെറ്റിഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ രൂപം കൊണ്ട ‘കാസര്‍കോടിനൊരിടം’ ജനകീയ ഫേസ്ബൂക് കൂട്ടായ്മയാണ് ഓണ്‍ലൈന്‍ പെറ്റിഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചത്.മുഖ്യമന്ത്രി,യൂണിയന്‍ റയില്‍വേ മന്ത്രി,അതിവേഗ റയില്‍വേ കോറിഡോര്‍ കോര്‍പറേഷന്‍ എന്നിവര്‍ക്കാണ് പൊതുജനങ്ങളുടെ പരാതികള്‍ ഓണ്‍ലൈന്‍ ലൂടെ അറിയിക്കുക.കൂടാതെ കാസര്‍കോടിനൊരിടം ഗ്രൂപ്പിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അധികാരികളിലേക്ക് എത്തിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

KCN

more recommended stories