അംഗടിമുഖര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

angadi mogerകാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 54 ലക്ഷം രൂപ ചിലവില്‍ അംഗടിമുഖര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പുഷ്പ അമേക്കള, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ജെ അരുണ , ഗ്രാമ പഞ്ചായത്തംഗം എം കെ ആനന്ദ്, ഡി ഡി ഇ ഡി മഹാലിംഗേശ്വരഭട്ട്, മുന്‍ ജില്ലാ പഞ്ചായത്തംഗം ബി വി രാജന്‍, പി ഇബ്രാഹിം, സാവിത്രി, സുബ്ബണ്ണ ആള്‍വ, അബ്ദുള്ള, ഗോപാലകൃഷ്ണ നായക് എന്നിവര്‍ സംസാരിച്ചു. പിടി എ പ്രസിഡണ്ട് ബഷീര്‍ കൊട്ടൂടല്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ അശോക ഡി നന്ദിയും പറഞ്ഞു . 584 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍വഹിച്ചതിനെ തുടര്‍ന്ന് സമ്പൂര്‍ണ ആധാര്‍ രജിസ്‌ട്രേഷന്‍ സ്‌കൂളായി അംഗടിമുഖര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ മന്ത്രി പ്രഖ്യാപിച്ചു.

 

KCN

more recommended stories