എം കെ ദാമോദരന്‍ വിഷയത്തില്‍ സിപിഐഎമ്മിനെതിരെ സിപിഎെ; മുഖ്യമന്ത്രിക്ക് സ്വയം അറിവില്ലാത്തതുകൊണ്ടാണോ ഉപദേശകരെന്ന് വിമര്‍ശനം

cpi against cpimതിരുവനന്തപുരം: എം കെ ദാമോദരന്‍ വിഷയത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്ത്. മുഖ്യമന്ത്രിക്ക് സ്വയം അറിവില്ലാത്തതുകൊണ്ടാണോ  ഉപദേശകരരെന്ന് സിപിഐ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇത്രയുമധികം ഉപദേശകരുടെ ആവശ്യമില്ല. സി അച്യുതമേനോന്‍ എന്ന മികച്ച മുഖ്യമന്ത്രിക്ക് ഉപദേശകരില്ലായിരുന്നു. വിഷയത്തില്‍ പാര്‍ട്ടി ശക്തമായി ഇടപെടേണ്ടതായിരുന്നുവെന്നും സിപിഐ കുറ്റപ്പെടുത്തി. സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് സിപിഐഎമ്മിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ജനപക്ഷ സര്‍ക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേക്കുന്ന വിധത്തിലുള്ളതാണ് ഇപ്പോള്‍ കൈക്കൊണ്ട പല തീരുമാനങ്ങളെന്നും റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വിവിരക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ നെഞ്ചുംവിരിച്ച് മുന്നണിയില്‍ പറഞ്ഞിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അവലോകന യോഗത്തില്‍ സി ദിവാകരനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. നെടുമങ്ങാടിന് ഒരു മന്ത്രി എന്ന വിധത്തിലുള്ള പ്രചാരണം നടത്തിയതിനാണ് വിമര്‍ശനം. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ആര് നടത്തിയാലും അത് ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

KCN

more recommended stories