അന്താരാഷ്ട്ര കടുവാദിനാചരണം നടത്തി

cops perunna copyഅന്താരാഷ്ട്ര കടുവ ദിനത്തിന്റെ ഭാഗമായി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ടി ഐ എച്ച് എസ് എസ് നായന്‍മാര്‍മൂല യിലെ എന്‍ എസ് എസ് യൂണിറ്റുമായി സഹകരിച്ച് വന്യജീവി ഫോട്ടോ പ്രദര്‍ശനവും ഏകദിന സെമിനാറും സംഘടിപ്പിച്ചു. നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ പി ഇംത്യാസ് അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് തയ്യാറാക്കിയ ഫോട്ടോ പ്രദര്‍ശനം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ സിബി വെളളരിക്കുണ്ട്, ശ്രീജിത്ത് നീലായി, മഹേഷ് കൃഷ്ണ തേജസ്വി എന്നിവരുടെ തെരഞ്ഞെടുത്ത ഫോട്ടോകളാണ് പ്രദര്‍ശനത്തിന് വെച്ചത്. വാര്‍ഡ് അംഗം മുഹമ്മദ് താഹിര്‍, പി ടി എ പ്രസിഡണ്ട് എന്‍ എ അബ്ദുള്‍ സലാം, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ കെ വിനോദ് കുമാര്‍, കരിയര്‍ ഗൈഡന്‍സ് കോര്‍ഡിനേറ്റര്‍ കെ മഹേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേപ്പാളിലെ മിഥില വൈല്‍ഡ് ലൈഫ് ട്രസ്റ്റ് എച്ച് ഒ ഡി എം വി മവീഷ് കുമാര്‍ കാടും കടുവയും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ്സ് ജി ലത സ്വാഗതവും സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കടുവാ ദിനത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള റോഡ് ഷോയും നടന്നു.

 

KCN

more recommended stories