സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ കല്ലു കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

sadhachara policeകാസര്‍കോട് : യുവതിയോട് സംസാരിച്ചതിനു സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ അക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്തു. പടന്ന കടപ്പുറത്തെ കെ.കെ. സിറാജി(43) നെ അക്രമിച്ച സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ കല്ലക്കട്ട മുണ്ടോട്ടെ അബ്ദുര്‍ റഹ് മാന്‍ (34), കര്‍ണാടക ബെല്‍ത്താങ്ങാടി കുപ്പട്ടിയിലെ അഷ്‌റഫ് (30) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

പുതിയ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റാന്‍ഡിലും ബസുകളിലും പുസ്തക വില്‍പന നടത്തുന്നയാളാണ് സിറാജ്. യുവതിയോട് സംസാരിച്ചതിന് സദാചാരപൊലീസ് ചമഞ്ഞ് യുവാവിനെ കല്ലുകൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്യുകയായിരുന്നു.

KCN

more recommended stories