ഉര്‍വ്വശിയുടെ സഹോദരന്റെ ആത്മഹത്യയ്ക്ക് പിന്നില്‍

educare copyസില്‍ക്ക് സ്മിത നായികയായി അഭിനയിച്ച തുളസീദാസ് ചിത്രമാണ് ലയനം. അതുവരെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട് നിന്ന പ്രേക്ഷകരെ ഹരം കൊള്ളിച്ച ചിത്രമായ ലയനത്തില്‍ സില്‍ക്ക് സ്മിതയുടെ നായകനായി അഭിനയിച്ച നടനാണ് നന്ദു. നന്ദുവിനെ അങ്ങനെ പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. ഉര്‍വ്വശി, കലാരഞ്ജിനി, കല്പന എന്നിവരുടെ സഹോദരനാണ് നന്ദു. ഈ ചിത്രം പുറത്തിറങ്ങിയതോടെ ഈ നടന് സമൂഹത്തില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതി വിശേഷമുണ്ടായി. വീട്ടില്‍ നിന്നും കുത്തുവാക്കുകള്‍ കേട്ട് തുടങ്ങിയതോടെ ഒറ്റപ്പെടല്‍ എന്നൊരു അവസ്ഥ കൈവന്നു പിന്നീട് തന്നെ തേടി സിനിമകള്‍ വരുമെന്ന് കരുതിയ നന്ദുവിനെ തുളസീദാസ് പോലും തിരഞ്ഞ് നോക്കിയില്ല.താന്‍ ജീവന് തുല്യം സ്‌നേഹിച്ച പെണ്‍കുട്ടിയും കൈവിട്ടതോടെ ഇയാളുടെ മാനസിക നില തെറ്റി. എന്ത് ചെയ്യണം എന്നറിയാതെ ഏകാകിയായി, ഒരു മാനസിക രോഗിയെപ്പോലെയായി നന്ദു. 27-ാം വയസ്സിലാണ് നന്ദു ആ കടുംകൈ ചെയ്തത്. തന്നെ തിരിഞ്ഞ് നോക്കാത്ത സഹോദരിമാര്‍ക്കും ഒറ്റപ്പെടുത്തിയ കാമുകിക്കും ഓരോ കുറിപിപുകള്‍ എഴുതി വെച്ചാണ് നന്ദു എന്ന യുവ നടന്‍ ആത്മഹത്യ ചെയതത്.

KCN

more recommended stories