പേരുമാറ്റാത്തിനൊരുങ്ങി പശ്ചിമ ബംഗാള്‍

west bengalകൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പേരുമാറ്റാന്‍ മന്ത്രിസഭ തീരുമാനം. ബംഗാളി ഭാഷയില്‍ ബംഗള, ബംഗയെന്നും ഇംഗ്ലീഷില്‍ ബംഗാളെന്നുമുള്ള പേരാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. പേരുമാറ്റാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി അയച്ചു. ആഗസ്റ്റ് 26 ന് പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് പേര് മാറ്റാനുള്ള പ്രമേയം പാസാക്കി പാര്‍ലമെന്‍റിന് സമര്‍പ്പിക്കും. പാര്‍ലമെന്‍റ് അംഗീകരിച്ചാല്‍ പുതിയ പേര് നിലവില്‍ വരും.

സംസ്ഥാനത്തിന്റെ പേരു മാറ്റുന്നതിലൂടെ പശ്ചിമ ബംഗാളിനെ എല്ലാ മേഖലയിലും ഒന്നാമതെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പേരുകളുടെ അക്ഷരമാല ക്രമത്തില്‍ ഏറ്റവും പിന്നിവാണ് പശ്ചിമ ബംഗാള്‍.

അന്തര്‍ സംസ്ഥാന മീറ്റിംഗില്‍ മമത ബാനര്‍ജിക്ക് ഏറ്റവും ഒടുവിലായി സംസാരിക്കേണ്ടി വന്നതിനാലണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വെസ്റ്റ് ബംഗാള്‍ എന്ന പേരുമാറ്റി പശ്ചിമബംഗ എന്ന പേരു സ്വീകരിക്കാന്‍ തീരുമാനമുണ്ടായിരുന്നു.

KCN

more recommended stories