കെഎസ്‌യു സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; പുനക്രമീകരണവും റദ്ദാക്കി

ksuകൊച്ചി: കെഎസ് യു സംസ്ഥാന ഘടകം പിരിച്ചു വിട്ടു.ദേശീയ നേതൃത്വമറിയാതെ പുന:സംഘടന നടത്തിയതിനാണ് പിരിച്ചുവിട്ടത്. സംഘടനയില്‍ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിട്ടുണ്ട്. കെഎസ്‌യുവില്‍ പുന:സംഘടന നടക്കാത്ത സാഹചര്യത്തില്‍ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായും എല്ലാ ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിക്കുകയും ചെയ്ത് പുനക്രമീകരണവും റദ്ദാക്കി. കേരളത്തില്‍ കെഎസ്യു തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അംഗത്വ വിതരണ ക്യാപയ്‌നിനും തുടക്കം കുറിച്ചതായും കേരളത്തിന്റെ സംഘടന ചുമതലയുള്ള സെക്രട്ടറി ശ്രാവണ്‍ കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

KCN

more recommended stories