വ്യാഴാഴ്ച മൂന്ന് മണിക്കൂര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Gold king copyകാസര്‍കോട്: തങ്കയത്തെ പെട്രോള്‍ പമ്പ് ഉടമ കുണിയനിലെ എ രാമകൃഷ്ണന്‍ മാസ്റ്റ(65) റെ അക്രമിച്ച് മൂന്നേകാല്‍ ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മൂന്നു മണിക്കൂര്‍ പെട്രോള്‍ പമ്പുകള്‍ പണിമുടക്കും. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 3 മണി വരെയാണ് പെട്രോള്‍ പമ്പുകള്‍ പണിമുടക്കുന്നത്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് കാസര്‍കോട് ജില്ലാ യൂണിറ്റാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് കുണിയന്‍ പാലത്തിന് സമീപം വെച്ചാണ് കവര്‍ച്ച നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.

 

KCN

more recommended stories