കൈക്കൂലി സംഭവം: ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ശ്രമം; ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്

malabar wedding copyകാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആദിവാസി യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന സംഭവത്തില്‍ ഡിഎംഒ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരെ സംരക്ഷിക്കാനുള്ള ശ്രമം. ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചതായി പറയപ്പെടുന്നു. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അനസ്‌തേഷ്വേളജിസ്റ്റ് മൊഴി നല്‍കിയത്. താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗൈനോകോളജിസ്റ്റും അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. എന്നാല്‍ യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വിവരമുണ്ട്. എന്നാല്‍ പണം നല്‍കിയതിന് തെളിവില്ലാത്തതത് ആരോപണ വിധേയര്‍ക്ക് അനുകൂലമായി മാറി. അതുകൊണ്ട് തന്നെ എവിടെയും തൊടാത്ത റിപ്പോര്‍ട്ടാണ് തയാറാക്കിയത്. അതിനിടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളോട് കൈക്കൂലി വാങ്ങുന്നുവെന്ന വാര്‍ത്ത വന്ന നിമിഷം മുതല്‍ നാടുനീളെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം കത്തിപടരുന്നുണ്ട്.

 

KCN

more recommended stories