ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം; വനിത എയര്‍ റൈഫിളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

indiaറിയോ ഡീ ജനീറിയോ: ഷൂട്ടിംങ്ങില്‍ ഇന്ത്യക്ക് നിരാശയോടെ തുടക്കം. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന ഇനമായിരുന്ന ഷൂട്ടിംഗിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ നിരാശ നേരിടേണ്ടി വന്നത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മത്സരത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന അപൂര്‍വി ചന്ദേലയും അയോണിക പോളും  ഫൈനല്‍ കാണാതെ പുറത്തായത്. യോഗ്യത റൗണ്ടിലെ പോരാട്ടത്തില്‍ അപൂര്‍വിക്ക് 34 ആം സ്ഥാനത്ത് മാത്രമെ എത്താനായുള്ളു. ആയോണിക പോള്‍ 43 സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 206.5 പോയിന്റ് നേടിയ അയോണിക 43ആം സ്ഥാനത്തും 206.9 പോയിന്റ് നേടിയ അപൂര്‍വി ചന്ദേല 34ആം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തിയാക്കിയത്‌.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, തുടങ്ങിയവയില്‍ മെഡല്‍ നേട്ടങ്ങളടക്കം സ്വന്തമാക്കിയ താരങ്ങളാണ് ഇരുവരും. ഇന്ത്യയ്ക്ക് ഒട്ടും ആശാവഹമല്ലാത്ത തുടക്കമാണ് ഇന്നത്തെ മത്സരത്തിലുണ്ടായിരുന്നത്.ആദ്യ എട്ടിലെത്തുന്ന താരങ്ങളാണ് ഫൈനല്‍ റൗണ്ടിലേക്ക് കടക്കുക.

KCN

more recommended stories