ഉപ്പിനങ്ങാടി നെല്യാടിക്ക് സമീപം പാചകവാതക ടാങ്കര്‍ലോറി രണ്ടായി മുറിഞ്ഞ് പുഴയിലേക്ക് മറിഞ്ഞു

nellyadiഉപ്പിനങ്ങാടി : മംഗളൂരു– ബെംഗളൂരു ദേശീയപാതയിൽ നെല്യാടിക്ക് സമീപം പുഴയിലേക്ക് പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു. പൊലീസും അഗ്നിശമന സേനയും ചേർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. മംഗളൂരുവിൽ നിന്ന് 85 കിലോമീറ്റർ അകലെയാണ് അപകടം. മംഗളൂരുവിൽ നിന്ന് പാചകവാതകം നിറച്ചു പോയ ലോറി കുമാരധാര പുഴയ്ക്ക് കുറുകെയുള്ള പാലത്തിലെത്തിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറി രണ്ടായി മുറിഞ്ഞ് പാചകവാതകം നിറച്ച ടാങ്കർ പുഴയിലേക്ക് വീണു. ഉച്ചയോടെയാണ് അപകടം. പാചകവാതകം കലർന്നതിനാൽ കുമാരധാര പുഴയിലെ വെള്ളം ഉപയോഗിക്കരുതെന്ന് പൊലീസ് ജനങ്ങൾക്ക് കർശന നിർദേശം നൽകി. ടാങ്കറിന്റെ ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചു.

KCN

more recommended stories