ബളവന്തടുക്ക ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് സംഘാടക സമിതിയായി

theyyakettuഅഡൂര്‍: അഡൂര്‍ പതിക്കാലടുക്കം ക്ഷേത്ര പരിധിയില്‍പ്പെട്ട ബളവന്തടുക്ക ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത്ത് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ആഘോഷ കമ്മറ്റി രൂപീകരിച്ചു. 2017 മാര്‍ച്ച് 21, 22, 23 തീയ്യതികളിലായാണ് തെയ്യം കെട്ട് മഹോത്സവം നടക്കുക, കൂവം അളക്കല്‍ ചടങ്ങ് ഫെബ്രുവരി 15 നും, കലവറ നിറയ്ക്കല്‍ മാര്‍ച്ച് 21 നും നടക്കും. ആഘോഷ കമ്മറ്റി രൂപീകരണ യോഗത്തില്‍ ചിരുകണ്ഠന്‍ പാറക്കടവ് അധ്യക്ഷത വഹിച്ചു. ഇ.രാഘവന്‍ നായര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. സുകുമാര ഹെബ്ബാര്‍, ബാലകൃഷ്ണ വൊര്‍ക്കുട്‌ലു, ബലരാമന്‍ നമ്പ്യാര്‍, സി. കെ. കുമാരന്‍, ഗംഗാധരന്‍ മണിയാണി നെല്ലിത്തല, നാരായണന്‍ ചൂരിക്കോട്, ഗോപാലന്‍ മണിയാണി, നാരായണന്‍ കേക്കടുക്ക, രാമചന്ദ്രന്‍ അത്തനടി, ഗംഗാധരന്‍ കാന്തടുക്ക, രത്തന്‍ കുമാര്‍ നായ്ക്ക്, എ.സി. രാമുഞ്ഞി എന്നിവര്‍ സംസാരിച്ചു. വിശ്വനാഥന്‍ ബളവന്തടുക്ക സ്വാഗതവും, പി.വി. കുമാരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി രത്തന്‍ കുമാര്‍ നായ്ക്ക് പാണ്ടി (ചെയര്‍മാന്‍), നാരായണന്‍ കേക്കടുക്കം, നന്ദകുമാര്‍ പാണ്ടിവയല്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍), എ.സി. രാമുഞ്ഞി (ജനറല്‍ കണ്‍വീനര്‍), കെ. ഗോപാല കൃഷ്ണ ഹെബ്ബാര്‍ (ഖജാന്‍ജി)

KCN

more recommended stories