ബേക്കല്‍ സബ് ജില്ലാതല തൈക്കൊണ്ടോ ചാമ്പ്യന്‍ഷിപ്പ് തച്ചങ്ങാട്ട്

mkh .കാഞ്ഞങ്ങാട്: ബേക്കല്‍ സബ് ജില്ലാതല തൈക്കൊണ്ടോ ചാമ്പ്യന്‍ഷിപ്പ് തച്ചങ്ങാട് ഗവ: ഹൈസ്‌കൂളില്‍ വെച്ച് നടന്നു. ബേക്കല്‍ സബ് ജില്ലയിലെ 15 സ്‌കൂളുകളില്‍ നിന്നായി മല്‍സര പരിപാടിയില്‍ കുട്ടികള്‍ പങ്കെടുത്തു.

മത്സരം ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ അംഗം രാജപുരം കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ പ്രൊഫസര്‍ പി.വി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.വി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ.ഗോപാലന്‍, ഷെറൂള്‍, രഞ്ജിത്ത്കുമാര്‍, സുജാത, ബാലന്‍, എം.പി.രാജേഷ് കുമാര്‍, സി.പി.വി വിനോദ് കുമാര്‍, കെ.കെ.സതീശന്‍, ടി.വി.കുമാരന്‍, കെ.വി.ബിജു എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷെണായി സ്വാഗതവും, ടി.സതീശന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories