പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ ഹൃദയാഘാതംമൂലം മരിച്ചു

death copyമൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍ മംഗലാപുരത്തെ താമസസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിന് എതിര്‍വശത്തെ മുഹമ്മദ് അന്‍സാര്‍ എന്ന മമ്മുട്ടി (42) യാണ് മരിച്ചത്. വര്‍ഷങ്ങളായി കര്‍ണാടകയില്‍ പി.ഡബ്ല്യു.ഡി എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട ചുമതലയുള്ളതിനാല്‍ മമ്മുട്ടി അടുത്തകാലത്തായി കുടുംബസമേതം മംഗലാപുരത്തെ ഫഌറ്റിലാണ് താമസിച്ചുവരുന്നത്. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതംമൂലം അന്തരിച്ചത്. പരേതനായ എഞ്ചിനിയര്‍ പി.എ ഷാഫിബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം നവ. രണ്ട് വയസുള്ള അബ്ദുല്ല ഷാഫി ഏകമകനാണ്. സഹോദരങ്ങള്‍: ആമിന മുഷീറ, സിത്തുഖദീജ, മുംതാസ്, യാസ്മിന്‍. മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

KCN

more recommended stories