‘നമുക്ക് ജാതിയില്ല’ സി.പി.ഐ.എം സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു

malabar wedding copyകാസര്‍കോട് : ‘നമുക്ക് ജാതിയില്ല’ – പ്രഖ്യാപനത്തിന്റെ 100ാം വാര്‍ഷികത്തിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ഏരിയക്കകത്തെ വിവിധ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്രയും, സദസ്സും സംഘടിപ്പിച്ചു. കാസറഗോഡ്, വിദ്യാനഗര്‍ ലോക്കളുടെ സംയുക്താഭിമുഖ്യത്തില്‍ കാസറഗോഡ് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാനഗര്‍ ലോക്കല്‍ സെക്രട്ടറി പി.വി.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.എച്ച്.കുഞ്ഞമ്പു മുഖ്യപ്രഭാഷണം നടത്തി, ഏരിയ കമ്മിറ്റിയംഗം ടി.എം.എ.കരീം, ഏരിയ കമ്മിറ്റിയംഗം പി.ജാനകി, പു.ക.സ യുടെ ജില്ലാ കമ്മിറ്റിയംഗം വിജയാകുമാര്‍ പെരുമ്പള എന്നിവര്‍ സംസാരിച്ചു. കാസറഗോഡ് ലോക്കല്‍ സെക്രട്ടറി പി.ദമോദരന്‍ സ്വഗതം പറഞ്ഞു. 100 കണിക്കിന് പേര്‍ സംബന്ധിച്ചു. പരിപാടിയുടെ മുന്നോടിയായി പഴയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര നഗരത്തിന് വര്‍ണ്ണ പകിട്ടേകി മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി ഗ്രാമീണ കാലവേദിയുടെ നേതൃത്വത്തില്‍ നടത്തിയ സാംസ്‌കാരിക സദസ്സ് നിരൂപകന്‍ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. റിട്ടേര്‍ഡ് ഡപ്പ്യുട്ടി ദസില്‍ദാര്‍ എ.ദമോദരന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു – ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ മുഖ്യപ്രഭാഷണം നടത്തി, ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, ഏരിയ കമ്മിറ്റിയംഗം എം.രാമന്‍, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി റഫീഖ് കുന്നില്‍ സ്വഗതം പറഞ്ഞു. കെ.എന്‍.ബാബുരാജ് നന്ദി പറഞ്ഞു. പരിപാടിയുടെ മുന്നോടിയായി നഗരത്തിന് വര്‍ണ്ണ പകിട്ടേകി സാംസ്‌കാരിക സദസ്സ്

 

KCN

more recommended stories