സാക്ഷി മാലിക് വിവാഹിതയാകുന്നു

homstyle copyചണ്ഡിഗഡ്: റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് ഈ വര്‍ഷം വിവാഹിതയാകുന്നു. ഗുസ്തി താരം തന്നെയാണ് വരന്‍. ബംഗാളി ദിനപത്രമായ ആനന്ദ്ബസാര്‍ പത്രികയാണ് സാക്ഷിയുടെ വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭാവിവരന്റെ പേര് പുറത്തുവിട്ടിട്ടില്ല.

അതേസമയം അടുത്ത ടോകിയോ ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങള്‍ക്ക് വിവാഹം തടസ്സമാകില്ലെന്ന് സാക്ഷി വ്യക്തമാക്കി. അവന്‍ എന്നെ വളരെയധികം പിന്തുണച്ചു. എന്റെ സ്വപ്നങ്ങള്‍ അവന്റെ കൂടി സ്വപ്നമാണെന്നാണ് അവന്‍ ചിന്തിക്കുന്നത് എന്നും റിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ സാക്ഷി വ്യക്തമാക്കി.

 

 

KCN

more recommended stories