കാസര്‍കോട് സപ്ലൈകോ ഓണം- ബക്രീദ് ഫെയര്‍ ആരംഭിച്ചു

mal copyകാസര്‍കോട് : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഓണം-ബക്രീദ് ഫെയര്‍ ആരംഭിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ മാര്‍ക്ക് ട്രേഡിങ് സെന്ററില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിലകയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മുപ്പതുവര്‍ഷത്തെ പ്രവ്ര്ത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് സപ്ലൈകോ സബ്സിഡി നല്‍കുന്നതിന് 81.32 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പൊതുവിതരണ മേഖലയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 കോടി രൂപയ്ക്ക് പകരം 150 കോടി രൂപയാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പോലും വിലകകയറ്റം പിടിച്ചുു നിര്‍ത്തുന്നതിന് മാര്‍ഗങ്ങള്‍ തേടുമ്പോള്‍ സപ്ലൈകോ ഈ രംഗത്ത് മാതൃകയാണെന്ന#് മന്ത്രി പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ആദ്യവില്‍പ്പന നിര്‍വഹിച്ചു.

കൗണ്‍സിലര്‍മാരായ ജയപ്രകാശ്, എം ശ്രീലത വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി രാജന്‍, അഡ്വ. എ ഗോവിന്ദന്‍, അഡ്വ. സി വി ദാമോദരന്‍, കരിവെളളൂര്‍ വിജയന്‍, അസീസ് കടപ്പറം തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ റീജിയണല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് കോഴിക്കോട് കെ രാജീവ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ എം വിജയന്‍ നന്ദിയും പറഞ്ഞു. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് എട്ട് മണി വരെയാണ് ഓണം ഫെയര്‍ പ്രവര്‍ത്തിക്കുക ശബരി മാവേലി ഓണം ബക്രീദ് സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ബില്ലില്‍ 2000 രൂപയുടെ സാധനം വാങ്ങുമ്പോള്‍ ഒരു സമ്മാന കൂപ്പണും തുടര്‍ന്നുളള ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഒരോ കൂപ്പണ്‍ വീതം നല്‍കും.

 

KCN

more recommended stories