കലാചാര്യ പുരസ്‌കാരം പി.വി. മധുസൂദന മാരാര്‍ക്ക്

നീലേശ്വരം: അഖിലകേരള മാരാര്‍ ക്ഷേമസഭയുടെ കലാചാര്യ പുരസ്‌കാരം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.വി. മധുസൂദന മാരാര്‍ക്ക്.
അനുഷ്ഠാന, ക്ഷേത്ര വാദ്യ കലാരംഗത്തെ സേവനങ്ങള്‍ മാനിച്ചാണു 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം. കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളജില്‍ നടന്ന മാരാര്‍ ക്ഷേമസഭ സംസ്ഥാന സമ്മേളന വേദിയില്‍ പ്രശസ്ത ചിത്രകാരന്‍ കെ.കെ. മാരാര്‍ പുരസ്‌കാരം സമ്മാനിച്ചു.

 

KCN

more recommended stories