വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് മുഖ്യപ്രതിയെ തെളിവെടുപ്പിനായി കാസര്‍കോട്ടെത്തിച്ചു

kalyan silks copyതളങ്കര കടവത്തെ നൂര്‍ മുഹമ്മദ് എന്ന നുഅ്മാന്‍ (38), തളങ്കര കടവത്തെ അജ്മല്‍ ഇബ്രാഹിം (22), മംഗളൂരു ബി.സി റോഡിലെ ഇര്‍ഫാന്‍ ഇബ്രാഹിം (25) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടെത്തിച്ചത്. ഒരു മാസം മുമ്പാണ് നേപ്പാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂവരേയും ഗോവമഹാരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

സമാന തട്ടിപ്പ് കേസില്‍ എറണാകുളത്ത് പിടിയിലായ വിടഌസ്വദേശിയും വിദ്യാനഗര്‍ കോപ്പയിലെ ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ വി. ബഷീര്‍(28), എന്‍. ഹംസ(32), തളങ്കര കൊപ്പലിലെ അബ്ദുല്‍ സമദാനി (28) എന്നിവരെ കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
നേരത്തെ ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന നുഅ്മാന്‍ അവിടെ മലയാളികളടക്കമുള്ള ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതായി പരാതിയുണ്ടായിരുന്നു.
നാട്ടിലെത്തിയ ശേഷം സംഘം ചേര്‍ന്ന് തട്ടിപ്പ് തുടരുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപമുള്ള പെട്രോള്‍പമ്പില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് കാട്ടി പതിനായിരം രൂപയുടെ പെട്രോള്‍ അടിച്ചതിനാണ് നിലവില്‍ ഈ സംഘത്തിനെതിരെ കാസര്‍കോട്ട് കേസുള്ളത്. ആറ് മാസം മുമ്പ് കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എറണാകുളത്ത് നിന്ന് അരലക്ഷം രൂപയുടെ സ്വര്‍ണാഭരണവും വ്യാജ ക്രെഡിറ്റ് കാര്‍ഡിലൂടെ കൈപ്പറ്റിയതിനും ഇവര്‍ക്കെതിരെ കേസുണ്ട്. സംഘത്തെ എറണാകുളം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

 

KCN

more recommended stories