സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു

milano copyമുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും റുമേനിയക്കാരിയായ കാമുകി ലുലിയ വാഞ്ചുറും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. പിതാവ് സലിം ഖാന്റെയും മാതാവ് സല്‍മയുടെയും വിവാഹവാര്‍ഷികദിനമായ നവംബര്‍ 18നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്നാണ് ബോളിവുഡില്‍നിന്നുള്ള വാര്‍ത്ത.

ഇന്ത്യയില്‍ കഴിയുന്ന ലുലിയയുടെ വിസ നവംബറില്‍ അവസാനിക്കുമെന്നതിനാല്‍ വിവാഹദിനത്തിനുമുമ്പേ വിസ പുതുക്കാനുള്ള ശ്രമത്തിലാണ് സല്‍മാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. പ്രതിസന്ധിഘട്ടങ്ങളില്‍ തന്നോടൊപ്പം നിന്ന ലുലിയയെ വിവാഹംചെയ്യുമെന്ന് ഈയിടെ ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് പങ്കെടുത്ത വിരുന്നിലാണ് സല്‍മാന്‍ വെളിപ്പെടുത്തിയത്.

36കാരിയായ ലുലിയ ടെലിവിഷന്‍ അവതാരകയും മോഡലുമാണ്. 2010ല്‍ ‘എക് ഥാ ടൈഗര്‍ ‘ എന്ന ചിത്രത്തിനിടെ ഡബ്‌ളിനില്‍വെച്ചാണ് ഇവര്‍ ആദ്യമായി കാണുന്നത്. പിതാവിന്റെ വിവാഹവാര്‍ഷികദിനത്തിലാകും തന്റെ വിവാഹമെന്ന് സല്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

 

KCN

more recommended stories