കാവേരി നദി തര്‍ക്കം: കര്‍ണാടകയില്‍ കര്‍ഷക ബന്ദ്

milano-copyബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ കര്‍ഷക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷകകന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്റെ പരോക്ഷ പിന്തുണയുമുണ്ട്.

ഓട്ടോ, ടാക്‌സി, ലോറി ഡ്രൈവേഴ്‌സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്‌സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കേരള ആര്‍.ടി.സിയുടെ പകല്‍ സര്‍വിസുകളും തടസപ്പെടും. ഓണംപെരുന്നാള്‍ കണക്കിലെടുത്ത് വൈകിയാണെങ്കിലും പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുമെന്ന് കേരള ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.

കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് നിന്ന് വെള്ളിയാഴ്ച ഉച്ച വരെ ബംഗളൂരുവിലേക്കുള്ള സര്‍വിസുകള്‍ നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഉച്ചക്ക് ഒന്നര മുതല്‍ സര്‍വിസുകള്‍ ഓടിത്തുടങ്ങും. വ്യാഴാഴ്ച ബംഗളൂരുവില്‍ എത്തിയ ബസുകള്‍ വെള്ളിയാഴ്ച പകല്‍ അവിടെ തങ്ങിയ ശേഷം രാത്രിയാണ് തിരിച്ച് കേരളത്തിലേക്ക് പുറപ്പെടുക.

KCN

more recommended stories