നവീകരിച്ച കോട്ടച്ചേരിയിലെ മത്സ്യമാര്‍ക്കറ്റ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

homstyle-copyകാഞ്ഞങ്ങാട്: ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച കോട്ടച്ചേരിയിലെ മത്സ്യമാര്‍ക്കറ്റ്് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. ശുചിമുറികള്‍, മത്സ്യസ്റ്റാന്റ് എന്നിവയുള്‍പ്പെടെയുള്ള മാര്‍ക്കറ്റ് പൂര്‍ണമായും ഗ്രാനൈറ്റ് പതിച്ചതാണ്. മുന്‍ ഭരണസമിതിയും ഇപ്പോഴത്തെ കൗണ്‍സിലും വകയിരുത്തിയ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇനിയും ഏഴ് ലക്ഷത്തിന്റെ കൂടി പ്രവര്‍ത്തി നടത്താനുണ്ട്. നവീകരണം പൂര്‍ത്തിയായ മാര്‍ക്കറ്റില്‍ സിസി ക്യാമറകള്‍ സ്ഥാപിച്ച് ഇവിടുത്തെ നീക്കങ്ങള്‍ നഗരസഭാ ഓഫീസില്‍ നിന്ന് വീക്ഷിക്കാന്‍ കഴിയും. ഇറച്ചിക്കടകള്‍ക്ക് ഗ്ലാസ് ഇട്ട് സുരക്ഷിതമാക്കുകയും കോഴിക്കടകള്‍ താഴത്തെ നിലയിലേക്ക് മാറുകയും ചെയ്യും.
നാല് ടെലിവിഷനുകളും ഹാളില്‍ മുഴുവന്‍ ഒരു ഡസനോളം ഫാനുകളും സ്ഥാപിച്ചു. ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ട നവീകരണമാണ് മാര്‍ക്കറ്റില്‍ വരുത്തിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് യൂനിഫോമും തിരിച്ചറിയില്‍ കാര്‍ഡും നല്‍കും. മാര്‍ക്കറ്റിനകത്ത് ചുമര്‍ച്ചിത്രങ്ങള്‍, അക്വേറിയം, പൂച്ചെടികള്‍ എന്നിവയും ഒരുക്കുന്നുണ്ട്.

 

KCN

more recommended stories