ജില്ലാ പ്രതിനിധി സമ്മേളനം വിജയിപ്പിക്കും: എം.എസ്.എഫ്

rajadhani-copyഉപ്പള: ഈ മാസം 24ന് മഞ്ചേശ്വരം ഉപ്പളയില്‍ നടക്കുന്ന എം.എസ്.എഫ് കാസറഗോഡ് ജില്ലാ പ്രതിനിധി സമ്മേളനം വിജയിപ്പിക്കുമെന്ന് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് മെമ്പര്‍ഷിപ് ക്യാമ്പയില്‍ മണ്ഡലത്തിലെ മുഴുവന്‍ ശാഘയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും, യൂത്ത് ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന പരിപാടിയില്‍ എം.എസ്.എഫ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം സജീവമാകാണമെന്നും യോഗം തീരുമാനിച്ചു. എം.എസ് .എഫ് മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു, അസീസ് കാലത്തുര്‍, ഗോള്‍ഡന്‍ റഹ്മാന്‍, ജാഫര്‍ പാവൂര്‍, നുഅ്മാന്‍ പൈവലികെ, പി.വൈ ആസിഫ് ഉപ്പള, സിദ്ദീഖ് ദണ്ഡഗോലി, ശിഹാബ് പേരാല്‍, മഖ്ബൂല്‍ മീഞ്ച, മുസമ്മില്‍ പേരാല്‍ എന്നിവര്‍ പ്രസംഗിച്ചു, ജനറല്‍ സെക്രട്ടറി സവാദ് അങ്കടിമുഗര്‍ സ്വാഗതവും, ട്രഷറര്‍ റഹീം പള്ളം നന്ദിയും പറഞ്ഞു.

 

KCN

more recommended stories