പ്രമുഖ ചിത്രകാരന്‍ എംവി ദേവന്‍ അന്തരിച്ചു

mvകൊച്ചി: പ്രമുഖ ചിത്രകാരന്‍ എംവി ദേവന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്ഥാന ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനായിരുന്നു. ചിത്രകാരന് പുറമെ ശില്പിയും എഴുത്തുകാരനും പ്രഭാഷകനുമായ എംവി ദേവന്‍ കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ ഒരാളായിരുന്നു. 1928 ജനവരി 15 ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി മാധവിയുടേയും മകനായാണ് എം.വി.ദേവന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷംചെന്നൈയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ പഠിച്ചു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സില്‍ ഡി.പി. റോയ് ചൌധരി, കെ.സി.എസ്. പണിക്കര്‍ തുടങ്ങിയവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചിട്ടുണ്ട് അദ്ദേഹം. വാസ്തുശില്പ മേഖലയില്‍ ലാറി ബേക്കറുടെ അനുയായിരുന്ന എംവി ദേവന്‍ മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടറായും ചുമതല വഹിച്ചിരുന്നു

KCN

more recommended stories