കോയമ്പത്തൂരിലെ ഹിന്ദു മുന്നണി നേതാവ് വെട്ടേറ്റ് മരിച്ചു

coimbatore-copyചെന്നൈ: കോയമ്പത്തൂരിലെ ഹിന്ദു മുന്നണി നേതാവ് ശശികുമാര്‍(36) വെട്ടേറ്റ് മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ഗൗണ്ടര്‍ മില്ലിന് സമീപം വെച്ചായിരുന്നു ശശികുമാറിന് അജ്ഞാതസംഘത്തിന്റെ വെട്ടേറ്റത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശശികുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ചിച്ച് സംസ്ഥാനമൊട്ടാകെ ഇന്ന് ഹിന്ദു മുന്നണി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹിന്ദു മുന്നണിയുടെ പിആര്‍ഒയാണ് ശശികുമാര്‍. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരിലും തിരുപ്പൂര്‍ ജില്ലയിലും ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സംഘര്‍ഷസാധ്യതകളെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.

 

KCN

more recommended stories