ബി.ജെ.പി ദേശീയ കൗണ്‍സിലിന് കോഴിക്കോട്ട് തുടക്കമായി

bjp-copyകോഴിക്കോട്: കേരളത്തിലാദ്യമായി നടക്കുന്ന ബി.ജെ.പി ദേശീയ സമ്മേളനത്തിന് കടവ് റിസോര്‍ട്ടിലെ ടി.എന്‍ ഭരതന്‍ നഗറില്‍ തുടക്കമായി. കാലത്ത് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തോടെയാണ് ത്രിദിന സമ്മേളനത്തിന് തിരശീല ഉയര്‍ന്നത്. യോഗത്തില്‍ സമ്മേളനത്തിന്റെ അജണ്ട തീരുമാനിക്കും. ഈ യോഗത്തില്‍ കേരളത്തില്‍ നിന്ന് ആരും പങ്കെടുക്കുന്നില്ല.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബി.ജെ.പി ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രഭാരിമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം നടക്കും. രാത്രി എട്ട് മണി വരെ യോഗം നീണ്ടുനില്‍ക്കും. സമ്മേളനത്തിന്റെ വിശദാംശങ്ങള്‍, അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സെക്രട്ടറിമാരായ എല്‍.ഗണേഷ്, സുഭാഷ് എന്നിവര്‍ക്കാണ് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുക. തെലങ്കാന സംസ്ഥാനത്തിന്റെ പ്രഭാരിയായതിനാല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസും യോഗത്തില്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്ച ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും സ്വപ്നനഗരിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ നാളെ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഡല്‍ഹിയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയൊരു മാധ്യമപ്പട തന്നെ കോഴിക്കോട് എത്തിയിട്ടുണ്ട്.

 

KCN

more recommended stories