പുരോഗമന കലാസാഹിത്യ സംഘം ഉദുമ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു.

udma-sammelanam-copyകാസര്‍കോട് : പുരോഗമന കലാസാഹിത്യ സംഘം ഉദുമ ഏരിയ സമ്മേളനം പാലക്കുന്നില്‍ ജില്ലാ പ്രസിഡന്റ് ഇപി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എം കുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി ജി .അംബുജാക്ഷന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അബ്ബാസ് പാക്യാര അനുശോചന പ്രമേയവും അവതരിപ്പിച്ചു. അവതരിപ്പിച്ചു .ജില്ലാകമ്മിറ്റി അംഗങ്ങളായ അജയന്‍ പനയാല്‍ , വിനോദ്കുമാര്‍ പെരുമ്പള എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ മധു മുദിയക്കാല്‍ സ്വാഗതവും സികെ ശശി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : എം കുമാരന്‍ (പ്രസിഡന്റ് ), പിവികെ അരമങ്ങാനം , രമ്യ കെ പുളിന്തോട്ടി,(വൈസ് പ്രസി ) ജി . അംബുജാക്ഷന്‍ (സെക്രട്ടറി), അബ്ബാസ് പാക്യാര, എസ് .വി. അശോക് കുമാര്‍ (ജോ.സെക്രട്ടറി)

ഒക്ടോബര്‍ 23 ന് കാഞ്ഞങ്ങാട് നടക്കുന്ന പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമ്മേളനം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.20 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെ തെരെഞ്ഞെടുത്തു.

KCN

more recommended stories