ഇസ്തിഖാമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

kannan-copyകാഞ്ഞങ്ങാട്: പുഞ്ചാവി യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി ഈ മാസം 29ന് പുഞ്ചാവി സദ്ദാംമുക്ക് നൂറുല്‍ ഉലമ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന ഇസ്തിഖാമ 2016 ഒരുക്കങ്ങള്‍ പൂത്തിയായതായി സംഘാടക സമിതി അറിയിച്ചു.

29ന് രാവിലെ എസ്.വൈ.എസ് ശാഖാ പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ സഅദിയുടെ നേതൃത്വത്തില്‍ മഞ്ഞനാടി ഉസ്താദ് ഖബര്‍ സിയാറത്തോടെ ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് എസ്.വൈ.എസ് സോണ്‍ പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫി ആറങ്ങാടിയുടെ അദ്ധ്യക്ഷതയില്‍ മാനവ സൗഹാര്‍ദ്ദ സമ്മേളനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍ ടി.സി.മുഹമ്മദ്കുഞ്ഞിഹാജി, എസ്.വൈ.എസ് സോണ്‍ സെക്രട്ടറി അബ്ദുസത്താര്‍ പഴയകടപ്പുറം, അജാനൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ് കെ.രാജന്‍, പടന്നക്കാട് പള്ളി വികാരി ഫാ.ഷിന്റോ ആലപ്പാട്ട്, ലേറ്റസ്റ്റ് പത്രാധിപന്‍ അരവിന്ദന്‍ മാണിക്കോത്ത്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്‍മാന്‍ മഹമൂദ് മുറിയനാവി, അന്‍വാറുല്‍ മദീന മാനേജര്‍ ബഷീര്‍ അബ്ദുല്‍കരീം സഖാഫി, പുഞ്ചാവി ജമാഅത്ത് പ്രസിഡന്റ് സി.പി.ഹസൈനാര്‍, എം.ഹമീദ്ഹാജി, എം.ഹസൈനാര്‍ പടന്നക്കാട്, ഖാദര്‍ ഓര്‍ച്ച, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് സി.എച്ച്.ആലിക്കുട്ടിഹാജി, സെക്രട്ടറി മടിക്കൈ അബ്ദുല്ലഹാജി, ബാലന്‍ ഞാണിക്കടവ്, സി.കെ.ബാവ ഒഴിഞ്ഞവളപ്പ്, ഇ.കെ.കെ.പടന്നക്കാട്, കൗണ്‍സിലര്‍മാരായ ഹസൈനാര്‍ കല്ലൂരാവി അബൂബക്കര്‍ ഞാണിക്കടവ്, ഭാരത് ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ ജില്ലാ പ്രസിഡന്റ് എ.ഹമീദ്ഹാജി, സെക്രട്ടറി അബ്ദുസ്സലാം കാലിക്കടവ്, ഉസ്വ പ്രസിഡന്റ് എന്‍.പി.ഹുസൈനാര്‍, ഐ.സി.എഫ് ഖത്തര്‍ സുബൈര്‍ പുഞ്ചാവി, ആര്‍.എസ്.സി ഷാര്‍ജ ടി. ഇസ്മായില്‍, എലൈറ്റ് പ്രകാശന്‍, രാമചന്ദ്രന്‍ പുഞ്ചാവി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

രാത്രി 8 മണിക്ക് കുഞ്ഞാമദ് അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയും ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷറഫുല്‍ ഉലമ മഞ്ഞനാടി അബ്ബാസ് മുസ്ലിയാരെ ആദരിക്കല്‍ ചടങ്ങില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പോടി, എസ്.വൗ.എസ് സോണ്‍ ദഅ്വ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അഷറഫി, കാഞ്ഞങ്ങാട് സുന്നി റൈഞ്ച് പ്രസിഡന്റ്, അബ്ദുള്‍ഹമീദ് മൗലവി, എസ്.എസ്.എഫ് ഡിവിഷന്‍ നേതാക്കളായ മഷഹൂദ് ഫാളിലി, ശിഹാബ് പാണത്തൂര്‍, എസ്.വൈ.എസ് ശാഖാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഅദി, സുന്നി സെന്റര്‍ കണ്‍വീനര്‍ ജാഫര്‍ കാഞ്ഞിരായില്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തുന്ന വേദിയില്‍ നിരവധി പണ്ഡിതന്‍മാരും സാദാത്തുക്കളും പങ്കെടുക്കും.

രാത്രി 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ്ഹാജിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുള്‍ ജബ്ബാര്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി ആദര്‍ശ പ്രഭാഷണം നടത്തും. സ്വാഗതസംഘം കണ്‍വീനര്‍ ടി.എം.കെ. പുഞ്ചാവി സ്വാഗതവും എം.അബ്ദുള്‍ഖാദിര്‍ സഖാഫി നന്ദിയും പറയും.

 

KCN

more recommended stories