പരിശീലന പരിപാടി സംഘടിപ്പിച്ചു

കാറഡുക്ക :കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സുസ്ഥിര വരുമാന പദ്ധതി സ്വയം സഹായ സംഘങ്ങള്‍ക്ക്  പരിശീലന പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് എം.മിനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയില്‍ ഓരോ കുടുംബത്തിലും സ്ഥായിയായ വരുമാന വര്‍ദ്ധനവിന് സഹായകമാകുന്ന  തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക്  പദ്ധതികള്‍ ആരംഭിക്കുന്നതിനുളള പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതിയാണ് സുസ്ഥിര വരുമാന പദ്ധതി. പദ്ധതിയുടെ നടപടിക്രമങ്ങള്‍, പ്രോജക്ടുകളുടെ നടത്തിപ്പ് എന്നീ വിഷയങ്ങളില്‍ ജോയിന്റ് ബി.ഡി.ഒ ബി.ടി സുഗുണന്‍, വ്യവസായ വികസന ഓഫീസര്‍  അശോക്, അജി.ടി, മുളേളരിയ കെ.ഡി.സി ബാങ്ക് സീനിയര്‍ മാനേജര്‍ ഇ. ജനാര്‍ദ്ദനന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നടത്തി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഹൗസിംഗ്) ടി. അജി സ്വാഗതവും, വനിതാക്ഷേമ ഓഫീസര്‍ നൂതനകുമാരി നന്ദിയും പറഞ്ഞു.

KCN