പൈവളിഗെ, ബായാര്‍ പ്രദേശങ്ങള്‍ നാല് ദിവസമായി ഇരുട്ടില്‍

ഉപ്പള: പൈവളിഗെ, ബായാര്‍, മുന്നുര്‍ പ്രദേശങ്ങളില്‍ രാത്രി കാല വൈദ്യുതി മുടക്കം പതിവായതോടെ ഇവിടത്തുകാര്‍ക്ക് ഇരട്ടി ദുരിതം. ഇവിടങ്ങളില്‍ 4 ദിവസമായി രാത്രികാലത്ത് വൈദ്യുതി മുടങ്ങിയിരുന്നു. വൈകിട്ട് 5തൊട്ട് രാവിലെ വരെ വൈദ്യുതി മുടങ്ങുന്നത് പതിവായിട്ടുണ്ട്. വിവരമറിയിക്കാന്‍ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ കട്ട് ചെയ്യുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വേനല്‍ചൂട് രൂക്ഷമാകുന്നതിനൊപ്പം രാത്രികാല വൈദ്യുതി മുടക്കവും പതിവായത് നാട്ടുകാരെ രോഷാകുലരാക്കുന്നു. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരത്തിനൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

KCN